Flash News

21-22 എം.ഡി.എം.സർക്കുലർ പ്രസിദ്ധീകരിച്ചു

Tuesday, June 22, 2021

Feeding Strength 2021-22-Time limit Extended

 

2021-22 അദ്ധ്യയന വർഷത്തെ  ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ എൻറോൾമെൻറ്റും എട്ടാം ക്ലാസ്സു വരെയുള്ള ഉച്ചഭക്ഷണ പദ്ധതി ഫീഡിങ് സ്ട്രെങ്തും എം.ഡി.എം.എസ് സ്റ്റേറ്റ് സോഫ്ട്‍വെയറിൽ ജൂൺ ഇരുപതാം തീയ്യതിയ്ക്കകം അപ്ഡേറ്റ് ചെയ്യുവാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിരുന്നു. നെറ്റ് കണക്റ്റിവിറ്റിയിലെ  പ്രശ്‌നങ്ങൾ മൂലം ചില സ്കൂളുകൾക്ക് ഡാറ്റ അപ്‌ലോഡ് ചെയ്യുവാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, സ്കൂളുകൾക്ക് ജൂൺ ഇരുപത്തിമൂന്ന് വൈകുന്നേരം 5 മണി വരെ എൻറോൾമെൻറ് & ഫീഡിങ് ഡാറ്റ സോഫ്ട്‍വെയറിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ടി സമയ പരിധി  അവസാനിക്കുന്നതോടെ ഈ കാര്യാലയത്തിൽ നിന്ന് 'school strength' ലോക്ക്/ഫ്രീസ്‌ ചെയ്യുന്നതാണ്.   

ടെക്നിക്കൽ സ്കൂളുകൾക്ക് പ്രവേശന നടപടികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് ഡാറ്റ അപ്‌ലോഡ് ചെയ്യാവുന്നതാണ്. പ്രവേശന നടപടികൾ പൂർത്തീകരിച്ചാൽ ഉടൻ തന്നെ ടി വിവരം ബന്ധപ്പെട്ട ഉപജില്ലാ കാര്യാലയം മുഖേന ഈ ഓഫിസിൽ അറിയിക്കേണ്ടതും അതിന്റെ അടിസ്ഥാനത്തിൽ  ' school strength'  അൺലോക്ക് ചെയ്ത് നൽകുന്നതുമാണ്.

Friday, June 18, 2021

Cook salary Arrears-January,February,March 2021 Further Instructions

 


How to Verify the Strength Updation Process 21-22

 പുതിയ എൻ.എം.ഒ.മാ‍ർക്കുവേണ്ടി.

എം.ഡി.എം.സൈററിൽ പ്രവേശിക്കുക

ലോഗിൻ ചെയ്ത് കഴിഞ്ഞാൽ ഇടത് ഭാഗത്ത് കാണുന്ന റിപ്പോർട്ട്സ് മെനുവിലെ സ്ട്രെങ്ത് റജിസ്റ്റർ എന്ന മെനു കാണാം.അവിടെ ക്ലിക്ക് ചെയാൽ വ്യൂ എന്ന് ക്ലിക്ക് ചെയ്താൽ ഉപജില്ലയിലെ സ്റ്റാറ്റസ് കാണാം. ഇത് മോണിറ്റർ ചെയ്ത് തന്ന സമയപരിധിക്കകം എല്ലാ സ്കൂളുകളും സ്ട്രെങ്ത് അപ്ഡേറ്റ് ചെയ്തോ എന്ന് പരിശോധിക്കാവുന്നതാണ്.




2021-22 Feeding Strength Updation-Instructions

 

വിഷയം:- സ്കൂൾ ഉച്ചഭക്ഷണ പദ്ധതി-2021-22 അദ്ധ്യയന വർഷത്തെ എൻറോൾമെൻറ്റും ഫീഡിങ്  സ്ട്രെങ്തും സ്റ്റേറ്റ് സോഫ്ട്‍വെയറിൽ രേഖപ്പെടുത്തുന്നത് 

സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ 2021-22 അദ്ധ്യയന വർഷത്തെ എൻറോൾമെൻറ്റും ഫീഡിങ്  സ്ട്രെങ്തും രേഖപ്പെടുത്തുന്നതിനുള്ള പ്രൊവിഷൻ പദ്ധതിയുടെ സ്റ്റേറ്റ് സോഫ്ട്‍വെയറിൽ (mdms.kerala.gov.in) നൽകിയിട്ടുണ്ട്. സോഫ്ട്‍വെയറിലെ ' School Details ' എന്ന മെനുവിന് കീഴിൽ  'School Strength 'എന്ന സബ് മെനു ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന വിൻഡോയിൽ ഡാറ്റ അപ്‌ലോഡ് ചെയ്യാവുന്നതാണ്. പദ്ധതിയുടെ പരിധിയിൽ വരുന്ന സ്കൂളുകൾ 20.6.2021 നുള്ളിൽ ഡാറ്റ സോഫ്ട്‍വെയറിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതാണ്. സർക്കാരിന്റെ നൂറുദിന പരിപാടിയിൽ സ്കൂൾ കുട്ടികൾക്കുള്ള  ഭക്ഷ്യകിറ്റ്‌ വിതരണം കൂടി ഉൾപ്പെട്ടിട്ടുള്ളതിനാൽ, നൽകിയിട്ടുള്ള സമയപരിധിക്കുള്ളിൽ തന്നെ എൻറോൾമെൻറ്റും ഫീഡിങ്  സ്ട്രെങ്തും സ്റ്റേറ്റ് സോഫ്ട്‍വെയറിൽ  രേഖപ്പെടുത്തേണ്ടതാണ്. 

ഹൈസ്കൂളുകൾ 9, 10 ക്ലാസ്സുകളിലെ എൻറോൾമെന്റ കൂടി സോഫ്ട്‍വെയറിൽ രേഖപ്പെടുത്തേണ്ടതാണ്. ഇതിനുള്ള പ്രൊവിഷനും സ്റ്റേറ്റ് സോഫ്ട്‍വെയറിൽ നൽകിയിട്ടുണ്ട്. 

 


Friday, June 11, 2021


Attention to All Deputy Director of Education and Assistant Educational Officers

            Subject: പൊതു വിദ്യാഭ്യാസം - ഉച്ചഭക്ഷണ പദ്ധതി - വിരമിച്ച അദ്ധ്യാപകരുടെ 
                           നൂൺമീൽ ആഡിറ്റ് - സംബന്ധിച്ച്.

സർ,

            നിലവിലെ കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ കോവിഡ് പ്രോട്ടോകാൾ പാലിച്ചുകൊണ്ട് വിരമിച്ച അദ്ധ്യാപകരുടെ നൂൺമീൽ ആഡിറ്റ് പൂർത്തിയാക്കുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിക്കേണ്ടതാണ്.


    1. ഇത്തരം ആഡിറ്റുകൾ സമയബന്ധിതമായി നടത്തണം ലോക്ക്ഡൗൺ കഴിഞ്ഞാൽ മുന്തിയ പരിഗണന ഇത്തരം കേസുകൾക്ക് നൽകണം.
    2. ആഡിറ്റിൽ തടസ്സവാദങ്ങളൊന്നുമില്ലങ്കിൽ എൻ.എൽ.സി നൽകുവാനുള്ള നിർദ്ദേശം അപ്പോൾ തന്നെ ഉപജില്ലാ വിദ്യാഭ്യാസ ആഫീസർമാർക്ക് നൽകേണ്ടതാണ്.
    3. നിലവിൽ ആഫീസുകളിൽ തീർപ്പാക്കാതെ കിടക്കുന്ന വിരമിച്ച അദ്ധ്യാപകരുടെ ആഡിറ്റ് ഫയലുകൾ എൻ.എൽ.സി/എൽ.സി നൽകി ജൂലൈ 15-നകം തീർപ്പാക്കേണ്ടതാണ്, എൽ.സി നൽകുമ്പോൾ പ്രസ്തുത വിവരങ്ങൾ നിർബന്ധമായും ഒരു രജിസ്റ്ററിൽ എഴുതി സൂക്ഷിക്കേണ്ടതാണ്.


ഒപ്പ്/-
റീജ. ബി.എസ്,
സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്‍റ്
ഉച്ചഭക്ഷണ വിഭാഗം (പൂർണ്ണ അധിക ചുമതല)

Thursday, June 10, 2021

Kit-Details

 സെപ്റ്റംബർ 2020 മുതൽ മാർച്ച് 2021 വരെയുള്ള കാലയളവിലെ ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണവുമായി ബന്ധപ്പെട്ട് , പ്രീ-പ്രൈമറി, പ്രൈമറി വിഭാഗങ്ങൾക്കുള്ള ഭക്ഷ്യകിറ്റിലും (Kit A) അപ്പർ പ്രൈമറി വിഭാഗത്തിനുള്ള കിറ്റിലും (Kit B) ഉൾപ്പെടുത്തിയിട്ടുള്ള  ഭക്ഷ്യസാധനങ്ങളുടെ അളവും തൂക്കവും സംബന്ധിച്ച്‌  ഉയർന്ന് വന്നിട്ടുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ഭക്ഷ്യസാധനങ്ങളുടെ ഇനവും അളവും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ചുവടെ നൽകുന്നു. 

രക്ഷകർത്താക്കളുടെ അറിവിലേക്കായി, ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സ്കൂളുകൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നൽകേണ്ടതാണ്.

റീജ ബി എസ്
സീനിയർ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് (നൂൺ മീൽ)
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
ജഗതി, തിരുവനന്തപുരം




Wednesday, June 9, 2021

India MDM Report

 Urgent

To
    All DDE's

സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട്  സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അനുവർത്തിച്ച് വരുന്ന മികച്ച പ്രവർത്തനങ്ങൾ/പ്രവണതകൾ  (best/innovative practices) ഡോക്യുമെന്റ് ചെയ്യുന്നതിനിന്റെ ഭാഗമായി "India MDM Report" എന്ന പേരിൽ സമഗ്രമായ ഒരു റിപ്പോർട്ട് തയ്യാറാക്കുവാൻ തീരുമാനിച്ചിട്ടുള്ളതായി കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നു. ഇതിലേക്ക് ഉൾപ്പെടുത്തുന്നതിനായി നമ്മുടെ സംസ്ഥാനത്ത്  നടപ്പിലാക്കിയിട്ടുള്ള മികച്ച പ്രവർത്തനങ്ങൾ ഹൈ റെസൊല്യൂഷൻ ചിത്രങ്ങൾ, ഹ്രസ്വ വീഡിയോകൾ, testimonials, case studies  എന്നിവ  സഹിതം 13.6.2021  നകം  detailed report സമർപ്പിക്കുവാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.   


ഈ സാഹചര്യത്തിൽ, സ്കൂൾ ഉച്ചഭക്ഷണ  പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലകളിൽ നടപ്പിലാക്കിയിട്ടുള്ള  രണ്ടോ മൂന്നോ മികച്ച പ്രവണതകളുടെ ഒരു Write-up ആംഗലേയ ഭാഷയിൽ തയ്യാറാക്കി നാലോ അഞ്ചോ  high resolution ഫോട്ടോഗ്രാഫുകൾ (school name to be specified), 3-4 minute short videos, testimonials, case studies  എന്നിവ സഹിതം  12.6.2021 ന്  മുൻപായി ഇമെയിൽ മുഖാന്തിരം (supdtnma.dge@kerala.gov.in) ഈ ഓഫീസിൽ സമർപ്പിക്കുവാൻ എല്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്കും  നിർദ്ദേശം നൽകുന്നു. കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ 2020-21 അദ്ധ്യയന വർഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ സാധിക്കാത്തതിനാൽ, 2019-20 വർഷത്തെ പ്രവർത്തനങ്ങൾ അടിസ്ഥാനപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചാൽ മതിയാകുന്നതാണ്.

ബഹു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയും ബഹു. പൊതുവിദ്യാഭ്യാസ ഡയറക്ടറും ഈ വിഷയം നേരിട്ട് മോണിറ്റർ ചെയ്യുന്നതിനാൽ സമയപരിധി കൃത്യമായി പാലിച്ച്‌ കൊണ്ട് റിപ്പോർട്ടുകൾ സമർപ്പിക്കുവാൻ ഏവരും ശ്രദ്ധിക്കേണ്ടതാണ്. വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ സമർപ്പിക്കുന്ന റിപ്പോർട്ടുകളും ഫോട്ടോഗ്രാഫുകൾ അടക്കമുള്ള ഡോക്യൂമെന്റുകളും ബഹു. പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് പരിശോധിക്കുന്നതാണ്.


Best/Innovative practices ഇന്റെ ഗണത്തിൽപ്പെടുത്തി  അവതരിപ്പിക്കുവാൻ കഴിയുന്ന ചില പ്രവർത്തനങ്ങൾ താഴെ പറയുന്നു.


01. ഉച്ചഭക്ഷണത്തിനു പുറമെ നൽകുന്ന പാൽ, മുട്ട/പഴം എന്നിവയുടെ വിതരണം


02. സ്കൂളുകളിലെ അടുക്കള പച്ചക്കറിത്തോട്ടങ്ങൾ ( school kitchen gardens or school nutrition gardens) - പച്ചക്കറിത്തോട്ടങ്ങൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളുടെ പങ്കാളിത്തത്തോടെ നടക്കുന്ന നിലം ഒരുക്കുന്നതടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾ, വിത്ത്/തൈകൾ നടുന്നത്, തോട്ടത്തിന്റെ പരിപാലനം, വിളവെടുപ്പ് എന്നിവയുടെ മൂന്നോ നാലോ മികച്ച ചിത്രങ്ങളാണ്  write-up  നൊപ്പം സമർപ്പിക്കേണ്ടത്.


03. സി.എസ്.ആർ ഫണ്ട്, എം. പി. ലാഡ്‌/എം.എൽ .എ ലാഡ്‌ ഫണ്ടുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തിയും , ചാരിറ്റബിൾ സോസൈറ്റികൾ, റോട്ടറി ക്ലബ്ബുകൾ, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, സ്കൂൾ പി.ടി.എ കൾ, വ്യക്തികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെയും സ്കൂളുകളിൽ  ഉച്ചഭക്ഷണ പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പിലാക്കിയിട്ടുള്ള പ്രവർത്തനങ്ങൾ ( മൂന്നോ നാലോ മികച്ച ഫോട്ടോഗ്രാഫുകൾ സഹിതം)


04. സ്കൂളുകളിലെ പ്രഭാതഭക്ഷണ പരിപാടി


05. രക്ഷാകർതൃ/ പൊതു സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ സ്കൂളുകളിൽ  നടപ്പിലാക്കിയിട്ടുള്ള നൂതന പദ്ധതി മോണിറ്ററിങ് സംവിധാനങ്ങൾ.


06. വിശേഷ ദിവസങ്ങളിലും ആഘോഷ നാളുകളിലും (ഓണം, റംസാൻ, ക്രിസ്തുമസ് തുടങ്ങിയവ) കുട്ടികൾക്കായി സ്കൂളുകളിൽ തയ്യാറാക്കപ്പെടുന്ന പ്രത്യേക കറികളോട് കൂടിയ ഉച്ചഭക്ഷണം/ സദ്യ




സന്തോഷ് സി എ

പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ) 

Tuesday, June 8, 2021

സ്വാഗതം

 സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയിലെ വിവിധ തലത്തിലുള്ള ഉദ്യോഗസ്ഥർക്ക് ആവശ്യമായ ഉത്തരവുകളും സർക്കുലറുകളും മറ്റും ഡൗൺലോഡ് ചെയ്തെടുക്കുന്നതിനും പുതിയ ഉത്തരവുകൾ തെരഞ്ഞെടുക്കാനും ഉദ്ദേശിച്ചുകൊണ്ട് ഒരു ബ്ലോഗ്. ഈ പദ്ധതിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും ഡാറ്റാ എൻട്രി ഓപറേറ്റർമാരും സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു