വിഷയം:- സ്കൂൾ ഉച്ചഭക്ഷണ പദ്ധതി-2021-22 അദ്ധ്യയന വർഷത്തെ
എൻറോൾമെൻറ്റും ഫീഡിങ് സ്ട്രെങ്തും സ്റ്റേറ്റ് സോഫ്ട്‍വെയറിൽ
രേഖപ്പെടുത്തുന്നത്
സ്കൂൾ ഉച്ചഭക്ഷണ
പദ്ധതിയുടെ 2021-22 അദ്ധ്യയന വർഷത്തെ എൻറോൾമെൻറ്റും ഫീഡിങ്
സ്ട്രെങ്തും രേഖപ്പെടുത്തുന്നതിനുള്ള പ്രൊവിഷൻ പദ്ധതിയുടെ സ്റ്റേറ്റ്
സോഫ്ട്‍വെയറിൽ (mdms.kerala.gov.in) നൽകിയിട്ടുണ്ട്. സോഫ്ട്‍വെയറിലെ '
School Details ' എന്ന മെനുവിന് കീഴിൽ 'School Strength 'എന്ന സബ് മെനു
ക്ലിക്ക് ചെയ്യുമ്പോൾ വരുന്ന വിൻഡോയിൽ ഡാറ്റ അപ്‌ലോഡ് ചെയ്യാവുന്നതാണ്.
പദ്ധതിയുടെ പരിധിയിൽ വരുന്ന സ്കൂളുകൾ 20.6.2021
നുള്ളിൽ ഡാറ്റ സോഫ്ട്‍വെയറിലേക്ക് അപ്‌ലോഡ് ചെയ്യേണ്ടതാണ്. സർക്കാരിന്റെ
നൂറുദിന പരിപാടിയിൽ സ്കൂൾ കുട്ടികൾക്കുള്ള ഭക്ഷ്യകിറ്റ് വിതരണം കൂടി
ഉൾപ്പെട്ടിട്ടുള്ളതിനാൽ, നൽകിയിട്ടുള്ള സമയപരിധിക്കുള്ളിൽ തന്നെ
എൻറോൾമെൻറ്റും ഫീഡിങ് സ്ട്രെങ്തും സ്റ്റേറ്റ് സോഫ്ട്‍വെയറിൽ
രേഖപ്പെടുത്തേണ്ടതാണ്.
ഹൈസ്കൂളുകൾ
9, 10 ക്ലാസ്സുകളിലെ എൻറോൾമെന്റ കൂടി സോഫ്ട്‍വെയറിൽ രേഖപ്പെടുത്തേണ്ടതാണ്.
ഇതിനുള്ള പ്രൊവിഷനും സ്റ്റേറ്റ് സോഫ്ട്‍വെയറിൽ നൽകിയിട്ടുണ്ട്.

No comments:
Post a Comment