Urgent
To
All DDE's
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അനുവർത്തിച്ച് വരുന്ന മികച്ച പ്രവർത്തനങ്ങൾ/പ്രവണതകൾ (best/innovative practices) ഡോക്യുമെന്റ് ചെയ്യുന്നതിനിന്റെ ഭാഗമായി "India MDM Report" എന്ന പേരിൽ സമഗ്രമായ ഒരു റിപ്പോർട്ട് തയ്യാറാക്കുവാൻ തീരുമാനിച്ചിട്ടുള്ളതായി കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നു. ഇതിലേക്ക് ഉൾപ്പെടുത്തുന്നതിനായി നമ്മുടെ സംസ്ഥാനത്ത് നടപ്പിലാക്കിയിട്ടുള്ള മികച്ച പ്രവർത്തനങ്ങൾ ഹൈ റെസൊല്യൂഷൻ ചിത്രങ്ങൾ, ഹ്രസ്വ വീഡിയോകൾ, testimonials, case studies എന്നിവ സഹിതം 13.6.2021 നകം detailed report സമർപ്പിക്കുവാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ജില്ലകളിൽ നടപ്പിലാക്കിയിട്ടുള്ള രണ്ടോ മൂന്നോ മികച്ച പ്രവണതകളുടെ ഒരു Write-up ആംഗലേയ ഭാഷയിൽ തയ്യാറാക്കി നാലോ അഞ്ചോ high resolution ഫോട്ടോഗ്രാഫുകൾ (school name to be specified), 3-4 minute short videos, testimonials, case studies എന്നിവ സഹിതം 12.6.2021 ന് മുൻപായി ഇമെയിൽ മുഖാന്തിരം (supdtnma.dge@kerala.gov.in) ഈ ഓഫീസിൽ സമർപ്പിക്കുവാൻ എല്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർമാർക്കും നിർദ്ദേശം നൽകുന്നു. കോവിഡ് -19 ന്റെ പശ്ചാത്തലത്തിൽ 2020-21 അദ്ധ്യയന വർഷം സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുവാൻ സാധിക്കാത്തതിനാൽ, 2019-20 വർഷത്തെ പ്രവർത്തനങ്ങൾ അടിസ്ഥാനപ്പെടുത്തി റിപ്പോർട്ട് സമർപ്പിച്ചാൽ മതിയാകുന്നതാണ്.
ബഹു. പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിയും ബഹു. പൊതുവിദ്യാഭ്യാസ ഡയറക്ടറും ഈ വിഷയം നേരിട്ട് മോണിറ്റർ ചെയ്യുന്നതിനാൽ സമയപരിധി കൃത്യമായി പാലിച്ച് കൊണ്ട് റിപ്പോർട്ടുകൾ സമർപ്പിക്കുവാൻ ഏവരും ശ്രദ്ധിക്കേണ്ടതാണ്. വിദ്യാഭ്യാസ ഉപ ഡയറക്ടർമാർ സമർപ്പിക്കുന്ന റിപ്പോർട്ടുകളും ഫോട്ടോഗ്രാഫുകൾ അടക്കമുള്ള ഡോക്യൂമെന്റുകളും ബഹു. പൊതുവിദ്യാഭ്യാസ ഡയറക്ടർ നേരിട്ട് പരിശോധിക്കുന്നതാണ്.
Best/Innovative practices ഇന്റെ ഗണത്തിൽപ്പെടുത്തി അവതരിപ്പിക്കുവാൻ കഴിയുന്ന ചില പ്രവർത്തനങ്ങൾ താഴെ പറയുന്നു.
01. ഉച്ചഭക്ഷണത്തിനു പുറമെ നൽകുന്ന പാൽ, മുട്ട/പഴം എന്നിവയുടെ വിതരണം
02. സ്കൂളുകളിലെ അടുക്കള പച്ചക്കറിത്തോട്ടങ്ങൾ ( school kitchen gardens or school nutrition gardens) - പച്ചക്കറിത്തോട്ടങ്ങൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികളുടെ പങ്കാളിത്തത്തോടെ നടക്കുന്ന നിലം ഒരുക്കുന്നതടക്കമുള്ള പ്രാരംഭ പ്രവർത്തനങ്ങൾ, വിത്ത്/തൈകൾ നടുന്നത്, തോട്ടത്തിന്റെ പരിപാലനം, വിളവെടുപ്പ് എന്നിവയുടെ മൂന്നോ നാലോ മികച്ച ചിത്രങ്ങളാണ് write-up നൊപ്പം സമർപ്പിക്കേണ്ടത്.
03. സി.എസ്.ആർ ഫണ്ട്, എം. പി. ലാഡ്/എം.എൽ .എ ലാഡ് ഫണ്ടുകൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകൾ തുടങ്ങിയവ പ്രയോജനപ്പെടുത്തിയും , ചാരിറ്റബിൾ സോസൈറ്റികൾ, റോട്ടറി ക്ലബ്ബുകൾ, പൂർവ്വ വിദ്യാർത്ഥി സംഘടനകൾ, സ്കൂൾ പി.ടി.എ കൾ, വ്യക്തികൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെയും സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതിയുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി നടപ്പിലാക്കിയിട്ടുള്ള പ്രവർത്തനങ്ങൾ ( മൂന്നോ നാലോ മികച്ച ഫോട്ടോഗ്രാഫുകൾ സഹിതം)
04. സ്കൂളുകളിലെ പ്രഭാതഭക്ഷണ പരിപാടി
05. രക്ഷാകർതൃ/ പൊതു സമൂഹത്തിന്റെ സജീവ പങ്കാളിത്തത്തോടെ സ്കൂളുകളിൽ നടപ്പിലാക്കിയിട്ടുള്ള നൂതന പദ്ധതി മോണിറ്ററിങ് സംവിധാനങ്ങൾ.
06. വിശേഷ ദിവസങ്ങളിലും ആഘോഷ നാളുകളിലും (ഓണം, റംസാൻ, ക്രിസ്തുമസ് തുടങ്ങിയവ) കുട്ടികൾക്കായി സ്കൂളുകളിൽ തയ്യാറാക്കപ്പെടുന്ന പ്രത്യേക കറികളോട് കൂടിയ ഉച്ചഭക്ഷണം/ സദ്യ
സന്തോഷ് സി എ
പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടർ (ജനറൽ)
No comments:
Post a Comment