2021-22 അദ്ധ്യയന വർഷത്തെ ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ
എൻറോൾമെൻറ്റും എട്ടാം ക്ലാസ്സു വരെയുള്ള ഉച്ചഭക്ഷണ പദ്ധതി ഫീഡിങ്
സ്ട്രെങ്തും എം.ഡി.എം.എസ് സ്റ്റേറ്റ് സോഫ്ട്‍വെയറിൽ ജൂൺ ഇരുപതാം
തീയ്യതിയ്ക്കകം അപ്ഡേറ്റ് ചെയ്യുവാൻ സ്കൂളുകൾക്ക് നിർദ്ദേശം നൽകിയിരുന്നു.
നെറ്റ് കണക്റ്റിവിറ്റിയിലെ പ്രശ്‌നങ്ങൾ മൂലം ചില സ്കൂളുകൾക്ക് ഡാറ്റ
അപ്‌ലോഡ് ചെയ്യുവാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ, സ്കൂളുകൾക്ക് ജൂൺ ഇരുപത്തിമൂന്ന് വൈകുന്നേരം 5 മണി വരെ
എൻറോൾമെൻറ് & ഫീഡിങ് ഡാറ്റ സോഫ്ട്‍വെയറിൽ അപ്‌ലോഡ് ചെയ്യാവുന്നതാണ്. ടി
സമയ പരിധി അവസാനിക്കുന്നതോടെ ഈ കാര്യാലയത്തിൽ നിന്ന് 'school strength'
ലോക്ക്/ഫ്രീസ് ചെയ്യുന്നതാണ്.
ടെക്നിക്കൽ
സ്കൂളുകൾക്ക് പ്രവേശന നടപടികൾ പൂർത്തീകരിക്കുന്ന മുറയ്ക്ക് ഡാറ്റ അപ്‌ലോഡ്
ചെയ്യാവുന്നതാണ്. പ്രവേശന നടപടികൾ പൂർത്തീകരിച്ചാൽ ഉടൻ തന്നെ ടി വിവരം
ബന്ധപ്പെട്ട ഉപജില്ലാ കാര്യാലയം മുഖേന ഈ ഓഫിസിൽ അറിയിക്കേണ്ടതും അതിന്റെ
അടിസ്ഥാനത്തിൽ ' school strength' അൺലോക്ക് ചെയ്ത് നൽകുന്നതുമാണ്.
No comments:
Post a Comment