സെപ്റ്റംബർ 2020 മുതൽ മാർച്ച് 2021 വരെയുള്ള കാലയളവിലെ ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണവുമായി ബന്ധപ്പെട്ട് , പ്രീ-പ്രൈമറി, പ്രൈമറി വിഭാഗങ്ങൾക്കുള്ള ഭക്ഷ്യകിറ്റിലും (Kit A) അപ്പർ പ്രൈമറി വിഭാഗത്തിനുള്ള കിറ്റിലും (Kit B) ഉൾപ്പെടുത്തിയിട്ടുള്ള ഭക്ഷ്യസാധനങ്ങളുടെ അളവും തൂക്കവും സംബന്ധിച്ച് ഉയർന്ന് വന്നിട്ടുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനായി ഭക്ഷ്യസാധനങ്ങളുടെ ഇനവും അളവും സംബന്ധിച്ച കൃത്യമായ വിവരങ്ങൾ ചുവടെ നൽകുന്നു.
രക്ഷകർത്താക്കളുടെ അറിവിലേക്കായി, ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന സ്കൂളുകൾക്ക് ഇത് സംബന്ധിച്ച അറിയിപ്പ് നൽകേണ്ടതാണ്.
റീജ ബി എസ്
സീനിയർ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് (നൂൺ മീൽ)
പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം
ജഗതി, തിരുവനന്തപുരം

ഇത്തരം വിവരങ്ങൾ എല്ലാവരുടെയും സംശയങ്ങൾ തീർക്കാൻ ഉപകരിക്കും
ReplyDelete