പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നിർദ്ദേശപ്രകാരം പുറപ്പെടുവിക്കുന്ന അറിയിപ്പ്
നവംബർ ഒന്നാം തീയ്യതി മുതൽ സ്കൂളുകളിൽ ഉച്ചഭക്ഷണ പരിപാടി ആരംഭിക്കുന്നതിന്റെ മുന്നോടിയായി, എൻറോൾമെൻറ്, ഫീഡിങ് സ്ട്രെങ്ത് എന്നിവ സംബന്ധിച്ച വിവരങ്ങൾ പദ്ധതിയുടെ സ്റ്റേറ്റ് സോഫ്ട്വെയറിൽ അപ്ഡേറ്റ് ചെയ്യുവാൻ സ്കൂളുകൾക്ക് അനുമതി നൽകുന്നു. പ്രസ്തുത അപ്ഡേഷൻ 20.10.2021 വരെ നടത്താവുന്നതാണ്. അപ്ഡേഷൻ നടത്തുന്നതിലേക്ക് സോഫ്റ്റ്വെയറിലെ "സ്കൂൾ സ്ട്രെങ്ത് മെനു അൺലോക്ക് ചെയ്തിട്ടുണ്ട്.
ക്ലാസ് തിരിച്ചുള്ള എൻറോൾമെൻറ്, ഫീഡിങ് ട്രെങ്ത് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ ലിസ്റ്റ് 30.10.2021 നകം സ്കൂളുകൾ ബന്ധപ്പെട്ട ഉപജില്ലാ കാര്യാലയങ്ങളിൽ സമർപ്പിക്കേണ്ടതാണ്.
എല്ലാ സ്കൂളുകൾക്കും ഇത് സംബന്ധിച്ച അറിയിപ്പ് ഡി.ഡി.ഇ എ.ഇ.ഒ മാർ ഇന്ന് തന്നെ നൽകേണ്ടതാണ്.
സ്കൂളുകളിൽ ഉച്ചഭക്ഷണ പരിപാടി പുനരാരംഭിക്കുന്നതുമായി ബന്ധപെട്ട് വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ രണ്ട് ദിവസത്തിനുള്ളിൽ പുറപ്പെടുവിക്കുന്നതാണ്.
No comments:
Post a Comment